ഡൽഹി:ലോകസഭ സെഷൻ നടക്കുന്നതിനിടെ വൻ സുരക്ഷാവീഴ്ച. പാര്‍ലമെന്റ് ആക്രമണ ദിനത്തിലാണ് ലോക്സഭയില്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായത്.രണ്ടു പേര് സഭയുടെ നടുത്തളത്തിലേക്ക് ചാടി.മഞ്ഞ നിറത്തിലുള്ള കണ്ണീര് വാതക ഷെല്ലുകളുമായാണ് ഇവര്‍ ചാടിയത്. ഇതോടെ സഭ നിര്‍ത്തിവച്ചു.
ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.എം.പിമാരെല്ലാം സുരക്ഷിതരാണ്. എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു.