മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു:, രാമചന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി,ഗണേ​ഷ്​​കു​മാ​ർ മ​ന്ത്രി​മാ​രാ​കും, സത്യപ്രതിജ്ഞ ഈ മാസം 29-ന്

തിരുവനന്തപുരം:ഇടതുമുന്നണിയിലെ മുൻധാരണ അനുസരിച്ച് തുറമുഖവകുപ്പ് മന്ത്രി ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ക്ലിഫ് ഹൗസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രിക്ക് രാജി നൽകിയത്.

ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്ക് രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം നല്‍കിയത്. ധാരണ പ്രകാരം നവംബര്‍ 20 നായിരുന്നു പുനഃസംഘടന നടക്കേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവകേരള സദസ് നടക്കുന്നതിനാലാണ് രാജി വൈകിയത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29ന് നടക്കും, ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.കോ​ൺ​ഗ്ര​സ്​ എ​സി​ലെ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കേ​ര​ള കോൺ​ഗ്ര​സ്​ ബി​യി​ലെ ഗ​ണേ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ ഇവർക്ക് പകരം മ​ന്ത്രി​മാ​രാ​കും.

spot_img

Related Articles

Latest news