ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകദിനം ഒ.ഐ.സി.സി റിയാദ് ആഘോഷിച്ചു.

റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം സ്ഥാപകദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്ഹ ഡി-പാലസ് (അപ്പോളോ ഡി മോറ ) ഹോട്ടലിൽ പ്രവർത്തകർ വിപുലമായി ആഘോഷിച്ചു.

ചടങ്ങിൽ കഴിഞ്ഞ ദിവസം റിയാദിലെ ഷിഫയിൽ ഫർണ്ണിച്ചർ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട മലപ്പുറം ഒ.ഐ.സി.സി അംഗം അബ്ദുൽ ജീഷാറിന്റെ വേർപാടിൽ അനുശോചനം അർപ്പിച്ചതിന് ശേഷം പരിപാടികൾക്ക് തുടക്കം കുറിച്ചു.

സ്ഥാപക ദിനാഘോഷ ചടങ്ങിന് ഒ.ഐ.സി.സി ആക്റ്റിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് കേക്ക് മുറിച്ച് പരിപാടി ഉൽഘാടനം ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം നടത്തി കൊണ്ട് സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് സംസാരിച്ചു.

രാജ്യത്ത് മതേതരമൂല്യങ്ങളെ ഉയർത്തി പിടിക്കാനും, വികസന പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യാ രാജ്യത്ത് തിരികെ അധികാരത്തിൽ എത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് നാം കടന്നുപോകുന്നത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് പാവപ്പെട്ടവരായ സാധാരണ ജനസമൂഹം അത്തരത്തിൽ ആഗ്രഹിക്കുന്നു എന്നതും നമ്മൾ കണ്ടതാണ്.

ഫാസിസ്റ്റ് ഭരണകൂടത്തിൽ നിന്ന് നമ്മുടെ നാടിനെ സംരക്ഷിക്കുവാൻ ഓരോ പ്രവർത്തകരും തയ്യാറാണ് എന്ന ദൃഢപ്രതിജ്ഞ നാം സ്വയം ഏറ്റെടുക്കണം, ഇനി ഏതാനും ദിവസങ്ങൾ മാത്രമുള്ള വരാനിരിക്കുന്ന രാജ്യത്തിന്റെ വിധി നിർണ്ണയത്തിൽ മതേതര മൂല്യങ്ങളെ ഉയർത്തി പിടിക്കുവാനും, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക്, സന്തോഷത്തോടെ സുരക്ഷിതമായി ജീവിക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും അവരെ പിന്തുണയ്ക്കുന്ന ജനാധിപത്യ മുന്നണികൾക്കും മാത്രമാണ് കഴിയുക എന്നതും നമ്മൾ മനസ്സിലാക്കണം എന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.സീനിയർ വൈസ് പ്രസിഡന്റ് സലീം കളക്കര, ജില്ലാ പ്രസിഡന്റുമാരായ ഹർഷാദ് എം.ടി, ഷെഫീക്ക് പുരക്കുന്നിൽ, സിദ്ദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി നിർവ്വാഹക സമിതി അംഗം അബ്ദുൽ സലീം അർത്തിയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ജോ:ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി സ്വാഗതവും, സെക്രട്ടറി റഫീഖ് വെമ്പായം നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ ജില്ലകളിൽ നിന്നും ഒ.ഐ.സി.സി യുടെ നിരവധി പേർ പങ്കെടുത്തു.

spot_img

Related Articles

Latest news