ആഘോഷരാവില്‍ 2024 പിറന്നു; പുതുവര്‍ഷത്തെ പ്രതീക്ഷകളോടെ വരവേറ്റ് ലോകം.

ലോകം പുതുവര്‍ഷത്തിന്റെ ആഘോഷത്തിലും പ്രതീക്ഷകളിലും. 2024-പിറന്നപ്പോള്‍ നാടും നഗരവും ഉണര്‍ന്നിരുന്ന് പുതുവര്‍ഷത്തെ വരവേറ്റു.ഞായറാഴ്ച വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ രാവേറെ നീണ്ടപ്പോള്‍ എങ്ങും തിരക്കില്‍ മുങ്ങി. ഒപ്പം ജാഗ്രതയില്‍ പോലീസും. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത്. പിന്നാലെ ന്യൂസീലന്‍ഡിലും ആഘോഷമെത്തി.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ക്കിടെയായിരുന്നു ആഘോഷം. പ്രമുഖ ബാന്‍ഡുകളുടെ സംഗീത പരിപാടികളും ഡിജെ പാര്‍ട്ടികളും ഒരുക്കിയാണ് തലസ്ഥാനം പുതുവര്‍ഷത്തെ വരവേറ്റത്. മാനവീയം വീഥി പാട്ടും ആഘോഷങ്ങളുമായി വൈകുവോളം ഉണര്‍ന്നിരുന്നു. മുന്‍ദിവസങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായതിനാല്‍ ഇവിടെ കനത്ത പോലീസ് നിരീക്ഷണമുണ്ടായിരുന്നു. കനകക്കുന്നിലും പുതുവര്‍ഷ രാവ് ആഘോഷപൂര്‍വമായി.

ഷോപ്പിങ് മാളുകളിലും പ്രത്യേക പരിപാടികള്‍ ഉണ്ടായിരുന്നു. നഗരത്തിലെയും പുറത്തെയും ഹോട്ടലുകള്‍ ബുക്കിങ്ങില്‍ നിറഞ്ഞിരുന്നു. കോവളം, ശംഖുംമുഖം, വര്‍ക്കല ബീച്ചുകള്‍ ജനത്തിരക്കില്‍ മുങ്ങി. മാനവീയം വീഥിയും കനകക്കുന്നുമായിരുന്നു നഗരത്തിലെ പ്രധാന ആഘോഷകേന്ദ്രങ്ങള്‍. പൊതു ഇടങ്ങളില്‍ വര്‍ണവെളിച്ചവും കലാപരിപാടികളുമുണ്ടായിരുന്നു.

രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആഘോഷം ഉത്സവമായി.

spot_img

Related Articles

Latest news