റിയാദ് ഒ.ഐ.സി.സി പ്രതിഷേധ ജ്വാല

റിയാദ്:പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാ‍‌ർ‌ത്ഥി സിദ്ധാർത്ഥന്റെ മരണത്തില്‍ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ നേതൃത്വം നൽകി.

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസമെന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ ഒരു വിദ്യാർത്ഥി സംഘടന വിദ്യാർത്ഥികളെ മാത്രമല്ല, അധ്യാപകരെയും ഭയപ്പെടുത്തി കീഴ്‌പെടുത്തിവച്ചിരിക്കുകയാണ്.കോളേജ് ക്യാമ്പസിനുള്ളില്‍ സഹപാഠികള്‍ നോക്കി നില്‍ക്കെ ഒരാളെ വിവസ്ത്രനാക്കി, മുട്ടിലിഴയിച്ച്‌, ബെല്‍റ്റും കേബിള്‍ വയറുകളും കൊണ്ടടിക്കുക. എന്നിട്ട് ആ ക്രൂരവിനോദം നടത്തിയവർ കോളേജിലൂടെ ഹീറോയെ പോലെ നിർബാധം വിലസാൻ കഴിയുന്ന തരത്തില്‍ ആ ക്യാമ്പസിനെ മാറ്റിയെടുത്തത്‌ എതെങ്കിലും തെമ്മാടി കൂട്ടത്തിന്റെ മാത്രം ഇടപെടല്‍ കൊണ്ടല്ലെന്നും, എല്ലാം അടക്കി ഭരിച്ച ഒരു കൂട്ടം ക്രിമിനലുകളായ എസ്എഫ്ഐ എന്ന സംഘടനക്ക് ഒത്താശ നൽകുന്ന ഒരു പറ്റം അധ്യാപക സമൂഹം കൂടി ഇതിന്റെ ഭാഗമായി എന്നത് ഗൗരവമായി നാം കാണണം.

ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിലാണ് നടക്കുന്നത് എന്നത് ഓർക്കുമ്പോൾ നമ്മളെ വല്ലാത്ത ഭീതിയുളവാക്കുന്നു, അതുകൊണ്ട് ഇത്തരം ക്രിമിനലുകളെ നീതിന്യായ വ്യവസ്ഥയ്ക്ക് വിട്ടു നൽകാതെ ജനസമക്ഷത്തിൽ തന്നെ പൊതു വിചാരണ നടത്തി അവിടെ തന്നെ വിധി നടപ്പിലാക്കുയാണ് ചെയ്യേണ്ടതെന്ന് പ്രതിഷേധയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സുഗതൻ നൂറനാട്, രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കുട്ടൻ, അമീർ പട്ടണത്ത്,ഷുക്കൂർ ആലുവ, സജീർ പൂന്തുറ, ഷംനാദ് കരുനാഗപള്ളി, സക്കീർ ധാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് കീഴ്പുള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, ജില്ലാ പ്രസിഡന്റുമാരായ വിൻസന്റ്, ഷഫീഖ് പുറക്കുന്നിൽ, നാസർ വലപ്പാട്, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഒമർ ഷരീഫ്, മജു സിവിൽ സ്റ്റേഷൻ,ജംഷിദ് ചെറുവണ്ണൂർ, ജംഷിദ് തുവ്വൂർ, വഹീദ് വാഴക്കാട്, അലക്സ് കേട്ടയം, റാസി തിരുവനന്തപുരം, മൊയ്തു മണ്ണാർക്കാട്, തൽഹത്ത് തൃശൂർ, അൻസായി ഷൗക്കത്ത്, ഹരീന്ദ്രൻ കെ, ഹാഷിം കണ്ണാടിപറമ്പിൽ, സജീവ് വള്ളിക്കുന്നം, അൻസാർ വർക്കല എന്നിവർ പരിപാടി നിയന്ത്രിച്ചു.

spot_img

Related Articles

Latest news