പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ്, PPAR ആന്യുവൽ ഫെസ്റ്റ് 2024

റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (PPAR), പന്ത്രണ്ടാം വാർഷികം PPAR ആന്യൂവൽ ഫെസ്റ്റ് 2024 എന്ന പേരിൽ മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ അതി വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉൽഘാടനം പ്രമുഖ സാമൂഹ്യ പ്രവർത്തകനും പ്രവാസി സമ്മാൻ പുരസ്കാര ജേതാവായ ശിഹാബ് കൊട്ടുകാട് നിർവഹിച്ചു.

സംഘടനയുടെ ഹ്യുമാനിറ്റേറിയൻ എക്സലൻറ് അവാർഡ് 2024 ന് അർഹരായ സൗദിയിലെ പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട് സിദ്ദിഖ് തുവൂർ എന്നിവരെ മൊമന്റോയും പൊന്നാടയും നൽകി ആദരിച്ചു. മറുപടി പ്രസംഗത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടെ അനുഭവങ്ങൾ രണ്ട് പേരും പങ്ക് വച്ചു. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും എല്ലാ തടസ്സങ്ങളും നീക്കി മുന്നോട്ട് പോകാൻ സാധിക്കുമെന്നുള്ള ആത്മ വിശ്വാസം, നമ്മെ വിജയത്തിലെത്തിക്കുമെന്നും, പുഞ്ചിരിയാണ് നമ്മൾ ജീവിതത്തിൽ മറ്റുള്ളവർക്ക് നൽകേണ്ടതെന്നും ശിഹാബ് കൊട്ടുകാട് സദസ്സിനെ ഉണർത്തി. തന്റെ മാതാപിതാക്കൾ നൽകിയ പ്രചോദനവും, ഭാര്യയും മക്കളും നൽകുന്ന നിസ്വാർഥ പിന്തുണയും പൊതു സമൂഹം നൽകുന്ന പൂർണ സഹകരണവും കൊണ്ട് മാത്രമാണ് തനിക്ക് ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കുന്നതെന്ന് സിദ്ദീഖ് തുവൂർ പറഞ്ഞു.

മറ്റ് മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംഘടന നൽകുന്ന അംഗീകാരങ്ങൾക്ക് അർഹരായ ബാബു അലിയാർ (ബിസിനസ്സ് എക്സലൻറ്), ജലീൽ കൊച്ചിൻ (മ്യൂസിക് എക്സലൻറ്), ഡോക്ടർ അമൃത (അണ്ണാമലൈ യൂണിവേഴ്സ്‌റ്റിയിൽ നിന്ന് മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയതിനുള്ള കരിയർ എക്സലൻറ്), കെ.എം ഷാജഹാൻ (സംഘടനയുടെ സീനിയർ മെമ്പർ) എന്നിവർക്ക് മെമെൻറോ നൽകിയും ഡബ്ലുഎംഎഫ് ഗ്ലോബൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നൗഷാദ് ആലുവയെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു.

തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ റിയാദിലെ വിവിധ സംഘടനാ നേതാക്കളായ ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), ഉമർ മുക്കം (ഫോർക), അമീർ ബീരാൻ (കെഎംസിസി എറണാകുളം ജില്ല), TNR നായർ (RIA), കബീർ പട്ടാമ്പി, വല്ലി ജോസ് (ഡബ്ലുഎംഎഫ്), ഷാജി കൊച്ച് (കൊച്ചിൻ കൂട്ടായ്മ), ബിസിനസ്സ് സാരഥികളായ എകെ സലീം (എമാദ് യൂണിഫോം), ശ്രീജിത്ത് (സോനാ ജ്വല്ലേഴ്സ്), അൻവർഷാ (ഹരിതം ഫുഡ്സ്) എന്നിവർ ആശംസകൾ നേർന്നു.

ഈ വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന് മുജീബ് മൂലയിൽ, അലി വാരിയത്ത്, സലാം പെരുമ്പാവൂർ, മുഹമ്മദലി മരോട്ടിക്കൽ, ഡൊമിനിക് സാവിയോ, സാജു ദേവസ്സി എന്നിവർക്കും, ക്വിസ് പ്രോഗ്രാമിലെ വിജയി വി.എ നൗഷാദ്, റിയാദ് മാരത്തോണിൽ സംഘടനയിൽ നിന്നും പങ്കെടുത്ത കരീം കാട്ടുകുടി, ഷെജീന മോൾ കരീം, ഹിലാൽ ബാബു, നൗറിൻ ഹിലാൽ, കരീം കാനാമ്പുറം എന്നിവർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പ്രോഗ്രാം കൺവീനർ മുജീബ് മൂലയിലിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത കലാ വിരുന്നിൽ റിയാദിലെ പ്രശസ്ത ഗായകരായ ജലീൽ കൊച്ചിൻ, ഷാൻ പെരുമ്പാവൂർ, റിസ്‌വാൻ ആലുവ, മാലിനി നായർ, അമ്മു പ്രസാദ്, ദേവിക ബാബുരാജ് എന്നിവർ ആലപിച്ച ഗാനങ്ങൾ സദസ്സിനെ ഹരം കൊള്ളിച്ചു. കാണികളുടെ മനം കവർന്ന ഡാൻസ് ഒരുക്കിയത് റിയാദിലെ പ്രശസ്‌ത ഡാൻസ് ടീച്ചേഴ്സ്മാരായ ബിന്ദു സാബു (നവ്യ ഡാൻസ് & എന്റർ ടെയിൻമെൻറ്), ഫെബിത റസാഖ് (ബീറ്റ് ബ്രേക്കേഴ്സ്), വിനി ബിജു എന്നിവരുടെ ഗ്രൂപ്പംഗങ്ങളാണ്. ഒപ്പം തന്നെ PPAR ഫാമിലിയിലെ കുട്ടികളായ ഇസ്ബെല്ല, അനുഷ്‌ക, ഫനൂസ എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും ശ്രദ്ദേയമായി.

സംഘടനയുടെ സെക്രട്ടറി ഉസ്മാൻ പരീത് സംഘടനയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെൻററി യോഗത്തിൽ പ്രദർശിപ്പിച്ചു. സംഘടനയുടെ രക്ഷാധികാരി സലാം മാറമ്പിള്ളി, ആർട്ട്സ് & സ്പോർട്സ് കൺവിനർ കുഞ്ഞുമുഹമ്മദ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷെമീർ പോഞ്ഞാശ്ശേരി, ജബ്ബാർ കോട്ടപ്പുറം, ഷാനവാസ്, ജബ്ബാർ തെങ്കയിൽ, ഹാരിസ് മേതല, നൗഷാദ് പള്ളത്ത്, പ്രവീൺ ജോർജ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ജിയാ ജോസ്, മിൻഹാ മുജീബ് എന്നിവർ ആവതാരകരായിരുന്നു. ജോയിൻറ് സെക്രട്ടറി റിജോ ഡൊമിനിൻകോസ് സ്വാഗതവും, ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

spot_img

Related Articles

Latest news