12 സീറ്റുകളില്‍ വിജയ സാധ്യതയെന്ന് സിപിഎം; വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന് ആശങ്ക

തിരുവനന്തപുരം :ഭരണവിരുദ്ധ വികാരമടക്കമുള്ള തിരിച്ചടികള്‍ക്കിടയിലും 12 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് സിപിഎം വിലയിരുത്തല്‍. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, ആലത്തൂര്‍,പാലക്കാട്, തൃശൂര്‍, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് ഇടതു മുന്നണി വിജയിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നത്. ഭരണ വിരുദ്ധ വികാരത്തെ കൃത്യമായ പ്രചരണത്തിലൂടെ മറികടക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

വടകരയില്‍ വോട്ട് കച്ചവടം നടന്നുവെന്ന ആശങ്കയും സിപിഎം വിലയിരുത്തലിലുണ്ട്. ബിജെപി വോട്ട് കോണ്‍ഗ്രസ് പര്‍ച്ചേസ് ചെയ്‌തെന്ന് സിപിഎം ആരോപിക്കുന്നത്. എന്നിരുന്നാലും പ്രതികൂല സാഹചര്യം മറികടന്നും വടകരയില്‍ കെകെ ഷൈലജ വിജയിക്കുമെന്നാണ് സിപിഎം കരുതുന്നത്.

spot_img

Related Articles

Latest news