ഗർഭിണിയായ ഭാര്യയെ കാണാൻ എത്തിയ യുവാവിനെ അയൽവാസി വെട്ടി കൊന്നു

ഇടുക്കി: ഗർഭിണിയായ ഭാര്യയെ കാണാൻ അവരുടെ വീട്ടിലെത്തിയ യുവാവിന അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കട്ടപ്പനയിലാണ് ദാരുണ സംഭവം.കക്കാട്ടുകട കളപ്പുരയ്‌ക്കല്‍ സുബിൻ ഫ്രാൻസിസ് (35) ആണ് കൊല്ലപ്പെട്ടത്. പ്രതി വെണ്‍മാന്തറ ബാബുവിനെ പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡ‍ിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരിക്ക് സമീപത്തായിരുന്നു സംഭവം.

പ്രതിയായ ബാബു ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. സുബിനെ കോടാലിക്കാണ് ആക്രമിച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിന് ശേഷം വീട്ടില്‍ കയറി ഒളിച്ച പ്രതിയെ പാെലീസെത്തിയാണ് കീഴടക്കിയത്. പ്രതിയുടെ ആക്രമണത്തില്‍ എസ്.ഐ ഉദയകുമാറിന്റെ കൈക്കും പരിക്കേറ്റു. സുബിന്റെ ഭാര്യ: ലിബിയ, മകള്‍: എസ്സ.

spot_img

Related Articles

Latest news