തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം പ്രവാസലോകത്തേക്കും; ഭരണഘടന ഉയർത്തിപ്പിടിച്ച് റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം.

റിയാദ്: തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാറിന്റെ സമ്മർദത്തിന് വഴങ്ങി പ്രവർത്തിക്കുന്നുവെന്ന ആരോപണത്തിൽ പ്രതിഷേധിച്ച്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥികളും നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിയാദ് ഒഐസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് ഒഐസിസി നേതാക്കളും പ്രവർത്തകരും ബത്ഹ സബർമതിയിൽ പ്രതിഷേധ വലയം തീർത്തു.

ജനാധിപത്യ മൂല്യങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ജനാധിപത്യ സംവിധാനങ്ങളുടെ നിഷ്പക്ഷതയും സ്വതന്ത്രമായ പ്രവർത്തനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒരുമിച്ച് നിൽക്കണമെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ബത്ഹ സബർമതിയിൽ നടന്ന പരിപാടിയിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു.
ഒഐസിസി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, നൗഫൽ പാലക്കാടൻ, ബാലു കുട്ടൻ, സക്കീർ ദാനത്ത്, ഹക്കീം പട്ടാമ്പി, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ, ഷാജി മഠത്തിൽ, നാസർ വലപ്പാട്, ഒമർ ഷരീഫ് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.

നാസർ മാവൂർ, മൊയ്തീൻ മണ്ണാർക്കാട്, മജു സിവിൽ സ്റ്റേഷൻ, സൈനുദ്ധീൻ വല്ലപ്പുഴ, റിയാസ് ആസാദ്, റഫീഖ് പട്ടാമ്പി, ഷിബു ഉസ്മാൻ, ഷംസീർ പാലക്കാട്, സിദ്ധീഖ് പന്നിയങ്കര, ഷമീർ ബാബു മാവൂർ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

spot_img

Related Articles

Latest news