റിയാദിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

റിയാദിൽ തിരുവനന്തപുരം പെരിങ്ങൻമല സ്വദേശി ഫയാസ് മൻസിലിൽ മുഹമ്മദ് ഹസ്സൈൻ (47) ഹൃദയാഘാതം മൂലം മരണപ്പെട്ടു.ഇരുപത്തി അഞ്ച് വർഷമായി പ്രവാസിയായ അദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

നെഞ്ച് വേദനയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ അപ്പോയിന്റ്മെന്റ് ലഭിച്ച് നാളെ ഡോക്ടറെ കാണാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടുകയും, അത്യാസന്ന നിലയിലായ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഹമ്മദ് സുബൈർ,ആമിന ഉമ്മ എന്നിവർ മാതാപിതാക്കളാണ്.ഷൈജയാണ് ഭാര്യ,ഫായിസ് മോൻ,ഫിദ ഫാത്തിമ എന്നിവർ മക്കളാണ്.മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി,റിയാദ് കെഎംസിസി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി നവാസ്ഖാൻ ബീമാപള്ളി,ഷറഫു പുളിക്കൽ,നസീർ കണ്ണീരി,ബന്ധുവായ നാഷിം കൊച്ചുകലുങ്ക് എന്നിവർ രംഗത്തുണ്ട്

spot_img

Related Articles

Latest news