ഒഐസിസി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഒഐസിസി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു, ഭാരവാഹികൾ മജു സിവിൽ സ്റ്റേഷൻ (വർക്കിംഗ് പ്രസിഡന്റ്) മുഹമ്മദ് ജംഷീർ ചെറുവണ്ണൂർ (സംഘടന ജനറൽ സെക്രട്ടറി) സിദ്ധീഖ് പന്നിയങ്കര (ജീവകാരുണ്യം)

റിയാദ്: ഒഐസിസി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് മജു സിവിൽ സ്റ്റേഷൻ, സംഘടന ജനറൽ സെക്രട്ടറി മുഹമ്മദ് ജംഷീർ ചെറുവണ്ണൂർ, സഫാദ് അത്തോളി (വൈസ് പ്രസിഡന്റ്) ശിഹാബ് കൈതപൊയിൽ ( ജനറൽ സെക്രട്ടറി), അബ്ദുൽ അസീസ്, സത്താർ കാവിൽ (സെക്രട്ടറിമാർ) സിദ്ധീഖ് പന്നിയങ്കര (ജീവകാരുണ്യം)വൈശാഖ് (മീഡിയ) സാദിഖ് സികെ (ജോ: ട്രഷറർ) എന്നിവരെ നിർവ്വാഹക സമിതി യോഗത്തിൽ തിരഞ്ഞെടുത്തു.

ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന നിർവ്വാഹക സമിതി കൺവെൻഷനിൽ വർക്കിംഗ് പ്രസിഡന്റ് മജു സിവിൽ സ്റ്റേഷൻ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി കോർഡിനേറ്റർ റഷീദ് കൊളത്തറ ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി, നാസർ മാവൂർ, ജില്ലാ ഭാരവാഹികളായ ഹർഷാദ് എം.ടി, റഫീഖ് എരഞ്ഞിമാവ്, സൻജ്ജീർ കോലിയോട്ട്, ഒമർ ഷരീഫ് എന്നിവർ സംസാരിച്ചു. അബ്ദു രിഫായി ആമുഖ ഭാഷണവും, സംഘടനാ ജനറൽ സെക്രട്ടറി മുഹമ്മദ് ജംഷീർ സ്വാഗതവും, സെക്രട്ടറി അസ്ക്കർ മുല്ലവീട്ടിൽ നന്ദിയും പറഞ്ഞു.

ചടങ്ങിൽ ടി. സിദ്ധീഖ് എംഎൽഎയുടെ ആവശ്യപ്രകാരം വയനാട് പ്രദേശത്തെ നൂറോളം ആദിവാസി കുടുംബങ്ങളുടെ ചോർന്നൊലിക്കുന്ന വീടുകളിലേക്ക് താൽക്കാലിക സംരക്ഷണത്തിനായി പോളിത്തീൻ ഷീറ്റുകൾ വാങ്ങുന്നതിനായുള്ള അടിയന്തിര സാമ്പത്തിക സഹായം എത്തിച്ചു നൽകി.അതോടൊപ്പം ജോലി നഷ്ട്ടപെട്ട് കുടുംബത്തോടൊപ്പം റിയാദിൽ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന കോഴിക്കോട് സ്വദേശിയുടെ കുടുംബത്തിലേക്ക് പെരുന്നാൾ കിറ്റുകൾ എത്തിച്ചു നൽകുകയും ചെയ്തു.
സിദ്ധീഖ് പന്നിയങ്കര, മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ നാസർ വി പി, മുജീബ് റഹിമാൻ, അബ്ദുൽ കരീം മാവൂർ, അബ്ദുൽ അസീസ്, അബ്ദുൽ മുജീബ്, ജാഫർ കല്ലായി, അജ്മൽ ഷബീർ എസ്.വി എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news