“ചലനം ’24 ” കെഎംസിസി പ്രവർത്തക സംഗമം

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് “ചലനം ’24 ” എന്ന പേരിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ടി വി ഷഫീക്കിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി പ്രസിഡണ്ട്‌ നൗഷാദ് ഹാഷിം ബക്കറിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട്‌ മുഹമ്മദ് സാദിഖ് മുട്ടം ഉത്ഘാടനം ചെയ്തു. ദുബായ് കെഎംസിസി നേതാവ് അബ്ദുൽഖാദർ അരിപ്പമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. അബുദാബി കെഎംസിസി വൈസ് പ്രസിഡണ്ട്‌ സാബിർ മാട്ടൂൽ, കണ്ണൂർ ജില്ലാ ജനറൽ സിക്രട്ടറി ഹസ്സൻ കുഞ്ഞി, റഫീഖ്അഹ്‌മദ്‌ പള്ളൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.മണ്ഡലം ജനറൽ സിക്രട്ടറി പി കെ അഷ്‌റഫ്‌ സ്വാഗതവും ട്രഷറർ പി മുദസ്സിർ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news