എംഡിഎംഎ യുമായി സീരിയല്‍ നടി ഷംനത്ത് അറസ്റ്റില്‍

പരവൂർ: എം.ഡി.എം.എയുമായി സീരിയല്‍ നടി അറസ്റ്റില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ നന്ദനത്തില്‍ ഷംനത്താണ് (പാർവതി 36) പരവൂർ പൊലീസിന്റെ പിടിയിലായത്.പരവൂരില്‍ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പോലീസ് കണ്ടെത്തിയത്. പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

spot_img

Related Articles

Latest news