കഥാ ചർച്ച നടത്തി

മുക്കം: യുവ എഴുത്തുകാരി ഉമശ്രീ കിഴക്കുംപാട്ട് എഴുതിയ പ്രതിധ്വനി , സമാന്തരം എന്നീ ചെറുകഥകളെ ആസ്പദമാക്കി മാനവം മുക്കം കഥാ ചർച്ച സംഘടിപ്പിച്ചു.മുക്കം പുഴയോരത്ത് വെച്ച് നടന്ന ചടങ്ങിൽ നീലേശ്വരം ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക ബിന്ദു ബാസ്റ്റിൻ സി. മുഖ്യ പ്രഭാഷണം നടത്തി.ജി.അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വിജീഷ് പരവരി , ടി.പി.അബ്ദുൽ അസീസ്, മലിക് നാലകത്ത് , എൻ.എം. ഹാഷിർ , ബച്ചു ചെറുവാടി , പി. പ്രേമൻ , എ.മുസ്തഫ അത്തൂളി , എൻ. അഹമ്മദ് കുട്ടി മാസ്റ്റർ, സലാം കണ്ണഞ്ചേരി, ശ്രീദേവി സദാശിവൻ, റംല വാലില്ലാപുഴ,ഒ.സി മുഹമ്മദ് , ശിവൻ പൊറ്റശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
മാനവം സെക്രട്ടറി സുബൈർ അത്തൂളി സ്വാഗതവും കെ.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news