റിയാദ്: 36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം മുൻകാല പ്രസിഡന്റും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനുമായ ജാബിർ ടിസിക്ക് പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം ഭാരവാഹികൾ യാത്രയയപ്പ് നൽകി.
യോഗത്തിൽ അക്ബർ വെള്ളുവങ്ങാട് അധ്യക്ഷനായി. ചടങ്ങിൽ അമീർ പട്ടണത്ത്, നാസർ സിഎം എന്നിവർ ചേർന്ന് ജാബിർ ടിസിക്ക് ഫലകം സമ്മാനിച്ചു. ഇസ്മായിൽ വാലിൽ, മാനു മുസ്ലിയാരകത്ത്, കുട്ടി കൊടശ്ശേരി,മുനീർ ബാബു,ആസാദ് കക്കുളം എന്നിവർ ആശംസകൾ നേർന്നു. ഇല്യാസ് പീച്ചമണ്ണിൽ സ്വാഗതവും ഇഫ്ലുറഹ്മാൻ നന്ദിയും പറഞ്ഞു.