റിയാദ്: ഹൃദയ സംബന്ധമായ അസൂഖത്തെ തുടർന്ന് സാമ്പത്തികമായി വളരെയധികം പ്രയാസം അനുഭവിക്കുന്ന ആലപ്പുഴ സ്വദേശിയുടെ ചികിത്സാ സഹായത്തിലേക്ക് ഒഐസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായധനം സെൻട്രൽ കമ്മിറ്റി ജോ:ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി ഒഐസിസി റിയാദ് പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറക്ക് കൈമാറി.
ചടങ്ങിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, ഷംനാദ് കരുനാഗപള്ളി,നിഷാദ് ആലംങ്കോട്, ജോൺസൺ മാർക്കോസ്, സലീം അർത്തിയിൽ, കമറുദ്ധീൻ താമരക്കുളം എന്നിവർ സന്നിഹിതരായി.