റിയാദ്: റിയാദിലെ കലാ സാംസ്കാരിക കൂട്ടായ്മയായ റിയാദ് കലാഭവൻ ക്രിസ്തുമസ്-പുതുവത്സാരാഘോഷത്തിന്റെ ഭാഗമായി വിന്റർ നൈറ്റ് ഈ വരുന്ന ജനുവരി 10 ന് വൈകുന്നേരം 6 മണി മുതൽ മലാസിലുള്ള ചെറിസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിക്കുന്നു.
പരിപാടിയിയോട് അനുബന്ധിച്ചു റിയാദ് കലാഭവന്റെ കർമ്മ ശ്രേഷ്ഠ പുരസ്കാരം അൽ അമൽ പോളി ക്ലിനിക് മെഡിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ: രാമചന്ദ്രന് സമ്മാനിക്കുന്നതും, കൂടാതെ ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കാനും തീരുമാനിച്ചിതായി സംഘാടക സമിതി അറിയിച്ചു.