സൗദിയില്‍ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മലയാളി ഉള്‍പ്പെടെ 15 പേര്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ 15 പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒമ്പത് ഇന്ത്യക്കാ‍രും, മൂന്ന് നേപ്പാള്‍ സ്വദേശികളും, മൂന്ന് ഘാന സ്വദേശികളുമാണ് ഉള്ളത്.കൊല്ലം കേരളപുരം സ്വദേശി വിഷണു പ്രസാദ് പിള്ള (31) ആണ് വാഹനാപകടത്തില്‍ മരിച്ച മലയാളി. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രോൻ, പുഷ്കർ സിംഗ്, സക്ലൈൻ ഹൈദ‍ർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടല്‍, രമേശ് കപേലി എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാർ.

സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയിലെ അരാംകോ റിഫൈനറി റോഡില്‍വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ജുബൈല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന എസിഐസി സർവീസസ് കമ്പനിയുടെ ജിസാൻ അറാംകോ പ്രോജക്ടിലെ 26 ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരുമായി പോവുകയായിരുന്ന കമ്പനിയുടെ മിനി വാനിന് എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

വിവരം ലഭിച്ച ഉടനെ തന്നെ സൗദി ഫയർഫോഴ്സും രക്ഷാപ്രവർത്തകരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 15 പേരും സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 11 പേ‍ർ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഗുരുതരമായി പരിക്കേറ്റവരെ എയർ ആംബുലൻസിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൗദിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണിവർ. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബൈഷ് ജനറല്‍ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. കൊല്ലം സ്വദേശിയായ വിഷ്ണു മൂന്ന് വർഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ്.

spot_img

Related Articles

Latest news