പിണറായി വിജയന് തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ എന്താണ് തെറ്റെന്ന് കോടതി.

കൊച്ചി: സിഎംആർഎല്‍- എക്‌സാലോജിക് ഇടപാടില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഡിവിഷൻ ബെഞ്ച്. ഇടക്കാല സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമർപ്പിച്ച പ്രത്യേകാനുമതി ഹർജി വിധി പറയാനായി മാറ്റി. സിംഗിള്‍ ബെഞ്ചില്‍ പരിഗണിച്ച ഹർജിയില്‍ കക്ഷിയല്ലാതിരുന്നതിനാലാണ് പിണറായി വിജയൻ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചത്.

ഹർജിയില്‍ വാദം നടക്കുന്നതിനിടെ പ്രാഥമിക അന്വേഷണം നടത്താനുള്ള തീരുമാനത്തെ സംസ്ഥാന സർക്കാർ ന്യായീകരിച്ചു. കേസെടുക്കാൻ മതിയായ തെളിവുകള്‍ ഇല്ലായിരുന്നതിനാലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയത് ചില ഡയറി രേഖകള്‍ മാത്രമാണെന്നും സാക്ഷിമൊഴികളോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ലെന്നും സർക്കാർ വാദിച്ചു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നും കോടതി നിർദേശപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. ഹർജിക്കാരനായ കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരനല്ലെന്നും സർക്കാർ ആരോപിച്ചു.

എന്നാല്‍ പിണറായി വിജയന്റെ ഹർജിയെ ഇഡി എതിർത്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ പ്രതികള്‍ക്ക് എങ്ങനെ അപ്പീല്‍ നല്‍കാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം.

അതേസമയം, പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്ലെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.

spot_img

Related Articles

Latest news