റിയാദ്: ജി.എം.എഫ്. റിയാദ് സെൻട്രൽ കമ്മറ്റി മെംബർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. 2025- വർഷത്തെ കാമ്പയിൻ മാർച്ച് 30 വരെ നീണ്ടു നിൽക്കും. ചടങ്ങിന്റെ ഭാഗമായി ഈ വർഷത്തെ ആദ്യ മെംബർഷിപ്പ് ഉൽഘടന കർമ്മം മീഡിയാ ഫോറം ഭാരവാഹി ഷംനാദ് കരുനാഗപ്പള്ളി കിംഗ് ഫഹദ് ഹോസ്പിറ്റൽ സ്റ്റാഫ് ശ്രുതി മനുമഞ്ചിമത്തിന് നൽകി നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ബാർബിക്യൂ നൈറ്റിൽ നടത്തിയ സാംസ്ക്കാരിക സമ്മേളത്തിൽ സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ റാഫി പാങ്ങോട് സമ്മേളനം ഉൽഘാടനം ചെയ്തു. നാഷണൽ കമ്മറ്റി പ്രസിഡൻ്റ് അബ്ദുൾ അസീസ് പവിത്ര മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് ഫോർക്കാ ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, നൂറുദീൻ സാഹിബ്, ഷാരോൺ ഷെരീഫ്, റഷീദ് ചിലങ്ക, അഷറഫ് ചേലാമ്പ്ര, ജി.സി.സി.മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, നവാസ് കണ്ണൂർ, ഹരികൃഷ്ണൻ,സാദിക് മൈത്രി, നൗഷാദ് സിറ്റി ഫ്ളവർ, നിഷാദ് ഈസ, നസീർ കുന്നിൽ, സജീർ (മീഡിയ) റിയാസ് പാലക്കാട്, തങ്കച്ചൻ വർഗീസ്, നഹാസ് പാനൂർ, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടോം ചാമക്കാലയിൽ സ്വാഗതവും, ട്രഷറർ ഷാജഹാൻ പാണ്ട നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ഗസൽ രാവിൽ തങ്കച്ചൻ വർഗീസ്, നൗഫൽ കോട്ടയം, ഷിജു കോട്ടാങ്ങൾ, ശ്രുതി,നൗഫൽ,ചിലങ്കടീം എന്നിവർ ഗാനം ആലപിച്ചു. അഞ്ജലിയുടെ നേതൃത്വത്തിൽ നൃത്തവും അവതരിപ്പിച്ചു. പരിപാടികൾക്ക് മുന്ന അയ്യൂബ്, നിസ്സാം ഇക്ബാൽ, അഷ്ക്കർ അൻസാരി നേതൃത്വം നൽകി.