ന്യൂഡൽഹി : ബാബ രാംദേവ് വിപണിയിലിറക്കുന്ന കോവിഡ് മരുന്നായ കൊറോണിൽ പുറത്തിറക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ. ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും വേദിയിൽ സന്നിഹിതനായിരുന്നു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്.
കോവിഡ് മഹാമാരി ലോകമാകെ വ്യാപിച്ചു ഒരു വർഷം കഴിയുമ്പോൾ ഇത്തരം ഒരു മരുന്ന് വിതരണത്തിന്റെ നീക്കം കേന്ദ്ര മന്ത്രിമാർ തന്നെ നേരിട്ട് പുറത്തിറക്കുന്നത് ഒട്ടും ആശാസ്യമായല്ല ഐ എം എ വിലയിരുത്തുന്നത്.
ലോകത്താകമാനമുള്ള ശാസ്ത്രജ്ഞരും മരുന്ന് നിർമ്മാതാക്കളും ഒട്ടേറെ പണിപ്പെട്ടാണ് വാക്സിൻ നിർമ്മാണവും വിതരണവും തുടങ്ങിയത്. ഇപ്പോഴും നൂറു ശതമാനം ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ആ സാഹചര്യത്തിൽ അശാസ്ത്രീയമായ വികസിപ്പിച്ചെടുത്ത ഒരു മരുന്ന് വിതരണം കേന്ദ്രമന്ത്രി തന്നെ പ്രോത്സാഹിപ്പിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും ഐ എം എ കുറ്റപ്പെടുത്തി .