റിയാദ്:ഹഫർ അൽ ബത്തിനിൽ ആത്മഹത്യ ചെയ്ത മലയാളിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. കഴിഞ്ഞ മാസം പതിനേഴാം തീയതി കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇടുക്കി ചക്കുപള്ളം സ്വദേശി അമൽമോൻ ബിനോയിയുടെ (27 വയസ്സ്) മൃതദേഹം കണ്ടെത്തിയത്.
നിയമ കുരിക്കിൽപെട്ട് നാട്ടിലേക്ക് കൊണ്ട് പോകാൻ വൈകിയിരുന്ന മൃതദേഹം.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കി ഇന്ത്യൻ എംബസി എമ്പാമിങ്ങിന്റെയും വിമാന യാത്ര ചിലവും വഹിച്ചുമാണ് നാട്ടിലെത്തിച്ചത്
എയർഇന്ത്യ വിമാനത്തിൽ കൊച്ചി വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.