പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. റോഡ് ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്. അനധികൃതമായി കെണിവെക്കാൻ കെഎസ്‌ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാർഥിയുടെ മരണത്തില്‍ സർക്കാർ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ ജ്യോതികുമാർ ചാമക്കാല, രാജു പി. നായർ എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.