ഇടുക്കിയില്‍ വനത്തിനുള്ളില്‍ കാട്ടാന ആക്രമണം: ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കിയില്‍ പീരുമേടിന് സമീപം വനത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ആദിവാസി വിഭാഗത്തില്‍പ്പെട്ട സീത (54) ആണ് മരിച്ചത്.കാടിനുള്ളില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോഴാണ് സീതയെ ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് കിടന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലമ്പണ്ടാറ വിഭാഗത്തില്‍പ്പെട്ടയാളാണ് സീത. കാട്ടിലെ വിഭവങ്ങള്‍ ശേഖരിക്കുന്നതാണ് ഇവരുടെ പ്രധാന ഉപജീവന മാര്‍ഗം. നിരന്തരം കാട്ടാന ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന സ്ഥലം കൂടിയാണ് പീരുമേട്. ഇന്ന് രാവിലെ തോട്ടം തൊഴിലാളിക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

spot_img

Related Articles

Latest news