കണ്ണൂർ :പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം പതിനെട്ടാം ബൂത്ത് ബി.എൽ.ഒ അനീഷ് ജോർജാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അനീഷ് തൂങ്ങി മരിക്കുകയായിരുന്നു. മാതാപിതാക്കളെ പള്ളിയിലേക്ക് കാലത്ത് കൊണ്ട് വിട്ട ശേഷം അനീഷ് വീട്ടിൽ തിരിച്ചെത്തിയാണ് ജീവൻ ഒടുക്കിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്.ഐ.ആർ ജോലി സമ്മർദ്ദത്തെക്കുറിച്ച് അനീഷ് വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ എസ്ഐആർ ജോലിഭാരമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ഇന്ന് പുലർച്ചെ രണ്ട് മണി വരെ ഫോം പൂരിപ്പിക്കലും മറ്റുമായ് അനീഷ് ജോലി ചെയ്തിരുന്നു ‘. അനീഷിൻ്റെ ഉത്തരവാദിത്വത്തിൽപ്പെട്ട 30 വീടുകൾ മാത്രമാണ് ഇനി SIR പ്രകൃയയുമായ് ബന്ധപ്പെട്ട് ബാക്കി ഉണ്ടായിരുന്നത്.
രാമന്തളി കുന്നരു യുപി സ്കൂൾ ജീവനക്കാരനാണ് അനീഷ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കലക്ടറോട് വിശദീകരണം തേടി.

