കേരള സ്റ്റോറി 2: ഇരകളെന്ന് പറഞ്ഞ് കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ; ഒടുവിൽ അണിയറക്കാർ മുങ്ങി

ന്യൂഡൽഹി: സംസ്ഥാനത്തെ വികലമായി ചിത്രീകരിക്കുന്ന ‘ദ കേരള സ്റ്റോറി 2’ എന്ന ഹിന്ദിസിനിമയുടെ പ്രചാരണാർഥം ഡൽഹിയിലെ പത്രസമ്മേളനത്തിൽ ലവ് ജിഹാദ് ഇരകളെന്നവകാശപ്പെട്ട് അണിയറപ്രവർത്തകർ കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ.കേരളത്തിൽനിന്നുള്ള ആരുമില്ലെങ്കിലും സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നാണ് കേരള സ്റ്റോറി എന്നുപേരിട്ടതിലെ ന്യായീകരണം. ലവ് ജിഹാദ് കേരളത്തിൽ തുടങ്ങി രാജ്യം മുഴുവൻ വ്യാപിച്ചതാണെന്നും അതാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്നും സംവിധായകൻ കാമാഖ്യ നാരായൺ സിങ്, നിർമാതാവ് വിപുൽ അമൃത് ലാൽ ഷാ എന്നിവർ പറഞ്ഞു. കേരളത്തെ അപമാനിക്കാൻ ഉദ്ദേശ്യമില്ലെന്നും ലവ് ജിഹാദിന്റെ ഇരകൾക്ക് നീതിക്കായാണ് സിനിമയിറക്കുന്നതെന്നും അവർ പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകാൻ അണിയറപ്രവർത്തകർ ആദ്യം തയ്യാറായില്ല. മാധ്യമപ്രവർത്തകർ ഇതു ചോദ്യംചെയ്തപ്പോൾ, ഒടുവിൽ അഞ്ചുമിനിറ്റോളം മാത്രമാണ് സംവിധായകനും നിർമാതാവും ചോദ്യങ്ങൾക്ക് മറുപടിനൽകിയത്. ഇരകളായി വേദിയിലെത്തിച്ചവരെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചില്ല. കൂടുതൽ ചോദ്യങ്ങളുയർന്നെങ്കിലും അണിയറപ്രവർത്തകർ പത്രസമ്മേളനവേദി വിടുകയും ചെയ്തു. ഫെബ്രുവരി 27-നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

നടിമാരായ അതിദി ഭാട്ടിയ, ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലവ് ജിഹാദിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും യഥാർഥ ഇരകളെന്നവകാശപ്പെട്ട് 38 പേരെ സിനിമയുടെ അണിയറപ്രവർത്തകർ വേദിയിലെത്തിച്ചു. മുസ്ലിം വിഭാഗക്കാരുമായി പ്രണയത്തിലായപ്പോൾ നേരിട്ട പ്രയാസങ്ങളും മതംമാറാൻ ആവശ്യപ്പെട്ടതുമൊക്കെയാണ് അനുഭവങ്ങളായി പറഞ്ഞത്.

spot_img

Related Articles

Latest news