ഓട്ടോ ചാർജ് വർധിപ്പിക്കണം മിനിമം 50 രൂപയാക്കണം 10ന് സെക്രട്ടേറിയറ്റ് മാർച്ച്

ഇന്ധനവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാര്‍ജ് അടിയന്തരമായി വര്‍ധിപ്പിക്കണമെന്നും ഓട്ടോ ചാര്‍ജ് സംബന്ധിച്ച സര്‍ക്കാരിന്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. മാര്‍ച്ച് എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും.

spot_img

Related Articles

Latest news