അഞ്ച് വർഷമായി മുടങ്ങിയ നേരിട്ടുള്ള സർവീസ് വീണ്ടും ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്കും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിക്കും നിവേദനം
റിയാദ്: കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന തിരുവനന്തപുരം–സൗദിയ എയർലൈൻസ് വിമാന സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സൗദി പ്രവാസി പാസഞ്ചർ ഫോറം രംഗത്ത്.
ഇതു സംബന്ധിച്ച നിവേദനം അറ്റിങ്ങൽ എം.പി അടൂർ പ്രകാശിന് കൈമാറി. എം പി മുഖേന കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് നൽകുമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു. കൂടാതെ സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും സൗദിയ എയർലൈൻസ് ഡയറക്ടർക്കും നിവേദനം കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു.
റിയാദിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡോ. അബ്ദുൽ അസീസ് ചെയർമാനായും, അലക്സ് കൊട്ടാരക്കര ജനറൽ സെക്രട്ടറിയായും, ബഷീർ കോട്ടയം ട്രഷററായും, ഷംനാദ് കരുനാഗപ്പള്ളി മീഡിയ കോഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.
ശിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത്, ബാലുകുട്ടൻ എന്നിവർ രക്ഷാധികാരികളായും, അനസ് ഓച്ചിറ, നിസാർ പള്ളിക്കശ്ശേരിൽ എന്നിവർ വൈസ് ചെയർമാൻമാരുമായും, നിഷാദ് ആലങ്കോട്, അശോക് കുമാർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്ത്.
കൂടാതെ റിയാദ് കോർഡിനേറ്റർ- വിൻസെന്റ് കെ ജോർജ്, ജിദ്ദ കോർഡിനേറ്റർ നിസാമുദീൻ, ദമ്മാം കോർഡിനേറ്റർ-
ഇസ്മായിൽ നൗഷാദ്, തമിൾ കമ്മ്യൂണിറ്റി കോർഡിനേറ്റർ- ഇംതിയാസ് അഹമ്മദ്, എക്സിക്യൂട്ടീവ് അംഗങ്ങളായി റാഫി പാങ്ങോട്, അബ്ദുൽ റഹ്മാൻ, അഖിനാസ് എം കരുനാഗപ്പള്ളി, അഷറഫ് അഹമ്മദ് ഖാൻ, ബാബുക്കുട്ടി, ബിനോയ് മത്തായി, ഡെന്നി കൈപ്പനാനി, ജോസഫ് അതിരുങ്ങൽ ,കമറുദ്ധീൻ താമരകുളം, നൗഷാദ് ചിറ്റാർ, ഷിബു ഉസ്മാൻ, രെഞ്ചു രാജ്, ഷാജു ഷെരീഫ്, തോമ്മികുഞ്ഞ്, വിനോദ് എബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം മുതൽ സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. ഇതിലൂടെ വയോധികർക്കും ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും കുടുംബങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പ്രവാസികൾക്കും വലിയ സൗകര്യം ലഭിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
സൗദി സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും വിമാന ടിക്കറ്റുകൾ സൗദിയ എയർലൈൻസിലൂടെയാണ് ലഭിക്കുന്നത്. എന്നാൽ തിരുവനന്തപുരം–സൗദി നേരിട്ടുള്ള സർവീസ് നിലവിൽ ഇല്ലാത്തതിനാൽ നിരവധി പ്രവാസികൾക്ക് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിനെ ആശ്രയിച്ച് യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്.
നിലവിൽ പല യാത്രക്കാരും ട്രാൻസിറ്റ് വഴിയാണ് സൗദിയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത്. നേരിട്ടുള്ള സർവീസ് ആരംഭിക്കുകയാണെങ്കിൽ സമയം ലാഭിക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും സാധിക്കുമെന്ന് ഫോറം ചൂണ്ടിക്കാട്ടി.
കൂടുതൽ വിവരങ്ങൾ റിയാദ് കോർഡിനേറ്റർ- വിൻസെന്റ് കെ ജോർജ് (0531279054), ജിദ്ദ കോർഡിനേറ്റർ നിസാമുദീൻ (053284 8635), ദമ്മാം കോർഡിനേറ്റർ- ഇസ്മായിൽ നൗഷാദ്(0506806315), തമിൾ കമ്മ്യൂണിറ്റി കോർഡിനേറ്റർ- ഇംതിയാസ് അഹമ്മദ്(0540753261) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

