കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ അത്താഴ വിരുന്ന് സംഘടിപ്പിച്ചു

റിയാദ്: റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സൗഹൃദ അത്താഴ വിരുന്നും മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന റിയാദിലെ ജീവകാരുണ്യ പ്രവർത്തകൻ നാസർ വണ്ടുരിന് സംഘടനയുടെ യാത്രയയപ്പും മലാസിലെ ചെറീസ് റെസ്‌റ്റാറൻ്റ് ഹാളിൽ സംഘടിപ്പിച്ചു.

പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജീവകാരുണ്യ പ്രവർത്തകൻ ബഹു. ശിഹാബ് കൊട്ട്കാട് ഉദ്ഘാടനം ചെയ്തു. ഗൾഫ് നാടുകളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് ഏത്രയും വേഗം അറുതിവരാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഉൽഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നൽകി.റമദാൻ ക്വാസ് പ്രോഗ്രാം രാജീവ് സാഹിബ് നയിച്ചു.റിയാദിലെ സാംസ്കാരിക സാമൂഹ്യ മാധ്യമ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരായ ഡോ. സഫീർ, പുഷ്പരാജ്,ഇബ്രാഹിം സുബ്ഹാൻ,ഹാരിസ് ചാലപ്പുറം,ഹിദായദുള്ള,ഫോർക്ക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്,അബ്‌ദുള്ള വല്ലാംച്ചറ,ഷരീഖ് തൈക്കണ്ടി,സിദ്ധീഖ് തുവ്വൂർ,ഷിബു ഉസ്മാൻ,ജയൻ കൊടുങ്ങല്ലൂർ,സലീം വാലില്ലാപുഴ,ഒമർഷെരീഫ്,സിദ്ദീക് കല്ലുപറമ്പ്,അലി ആലുവ,അലക്സ് കൊട്ടാരക്കര,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ക്വിസ് പ്രോഗ്രാം വിജയികൾക്ക് ബിനു കെ തോമസ്,നൈസാം,ജോൺസൺ, എന്നിവർ സമ്മാനം നൽകി.
അൽത്താഫ് കാലിക്കറ്റ്‌ മുത്തലിബ് കാലിക്കറ്റ്,ഫഹിം അസ്ലം,അലിഅക്ബർ,അൽതാഫ്,ദേവദാസ്,ഷറഫു,ഹാരിസ്,റെഹീസ്,മനാഫ്,നസീർ,ഷബീർ, നദീം അസ്ലം,ഡാനിഷ് അൽത്താഫ്,മുഹമ്മദ് സാജിദ്,ജിനീഷ് അത്തോളി എന്നിവർ അത്താഴ വിരുന്നിന് നേതൃത്വം നൽകി. സെക്രട്ടറി നാസർ പൂനൂർ സ്വാഗതവും അസ്ലം പാലത്ത് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news