ജനസാന്ദ്രമായി മിഅ നോമ്പൊർപ്പിക്കൽ-2026

റിയാദിലെ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) സംഘടിപ്പിച്ച ജനകീയ ഇഫ്‌താർ സംഗമം “നോമ്പൊർപ്പിക്കൽ-2026” ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും മികച്ചു നിന്നു. സൽക്കാരപ്പ്രിയരായ മലപ്പുറത്തുകാരുടെ സ്നേഹവും സഹകരണവും മതസൗഹാർദ്ദവും ജാതി മത ഭേദമന്യേ ആവോളം ആസ്വദിക്കാൻ തണുപ്പിനെയും അപ്രതീക്ഷിതമായ് പെയ്ത മഴയെയും വകവെക്കാതെ റിയാദിലെ ജനസമൂഹം എക്സിറ്റ്-26 ലെ ഫ്ലെമിങ്കോ മാളിലേക്ക് ഒഴുകിയെത്തിയത് മനസ്സുനിറക്കുന്ന കാഴ്ചയായിരുന്നു. ആയിരത്തിമുന്നൂറോളം ആളുകൾക്കുള്ള ഭക്ഷണം സംഘാടകർ തന്നെ പാചകം ചെയ്ത് സൽകരിച്ചപ്പോൾ അതിൻ്റെ രുചിയും മൊഞ്ചും കൂടുതലായി തോന്നി. മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളായ വൈദ്യർ സ്മാരകവും, കോട്ടക്കുന്നും, തുഞ്ചൻ പറമ്പും, നിളാ തീരവും, പൂന്താനവും, മമ്പുറവും, തേക്ക് മ്യൂസിയവും തിരൂർ മാർക്കററ്റിനേയും ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള ഫുഡ് കൗണ്ടറുകൾ ജനങ്ങൾക്ക് അറിവും കൗതുകവും നിറഞ്ഞതായിരുന്നു. അബ്ദുൽ വഹീദ് സഖാഫിയുടെ നേതൃത്വത്തിൽ മഗ്‌രിബ് നമസ്കാരം നിർവഹിച്ച ശേഷം പ്രോഗ്രാം കൺവീനർ ശിഹാബുദ്ദീൻ എ പി യുടെ ആമുഖ പ്രസംഗത്തോടെ സാംസകാരിക ചടങ്ങുകൾ ആരംഭിക്കുകയും, സഫീറലി തലാപ്പിൽ സ്വാഗതവും, ഫൈസൽ തമ്പലക്കോടൻ അധ്യക്ഷ പ്രസംഗവും നിർവഹിച്ചു. മിഅ രക്ഷാധികാരി സിദ്ധീഖ് കല്ലുപറമ്പൻ ഉൽഘാടനം ചെയ്ത സാംസ്കാരികയോഗത്തിൽ ഇബ്രാഹിം സുബ്ഹാൻ റംസാൻ സന്ദേശം നൽകി. തുടർന്ന് NRK കൺവീനർ സുരേന്ദ്രൻ കൂട്ടായി, മുസ്താഖ് മുഹമ്മദലി (അൽറയാൻ), ഹാരിസ് (സേഫ്റ്റി മോർ), ജാസി (റോസൈസ്), സലീം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, സിദ്ദീഖ് തുവ്വൂർ, റിജോഷ് കടലുണ്ടി, ഷൈജു പച്ച (റിയാദ് ടാക്കീസ്), സലീം വാലില്ലാപ്പുഴ, അസ്‌ലം പാലത്ത് (കോഴിക്കോട് പ്രവാസി കൂട്ടായ്മ), വർഗീസ് (വയനാട് പ്രവാസി കൂട്ടായ്മ), ഷിറാസ് അബ്ദുൽ അസീസ്, ബാബു പട്ടാമ്പി (സ്നേഹതീരം), സാനു മച്ചാൻ മാവേലിക്കര തുടങ്ങിയവർ ആശംസകൾ അർപ്പിച്ച സാംസ്‌കാരിക ചടങ്ങിന് അബ്ദുൽ കരീം ഒളവട്ടൂർ നന്ദി പ്രസംഗം നിർവഹിച്ചു.
വൈസ് പ്രസിഡന്റ്റുമാരായ രഞ്ജു, ഉമറലി അക്‌ബർ, ജോയിന്റ് സെക്രട്ടറിമാരായ ഷമീർ കല്ലിങ്ങൽ, വിനീഷ് ഒതായി, ജോയിന്റ് കൺവീനർമാരായ ജംഷാദ് തുവ്വൂർ, ബിന്യമിൻ ബിൽറു, വനിതാ വിഭാഗം ഭാരവാഹികളായ ലീന ജനീഷ്, ഷെബി മൻസൂർ, റജില മനാഫ്, സലീന, വളണ്ടീയർ ക്യാപ്റ്റൻ ഉമ്മർ അമാനത്ത് ന്റെ നേതൃത്വത്തിൽ ഇക്ബാൽ നിലമ്പൂർ, സുരേഷ്, അജയ്, രാഹുൽ, അജയ് കൃഷ്‌ണ, ഹബീബ് റഹ്മാൻ എന്നിവരും, ഫുഡ് ഇൻചാർജ് സുനിൽ ബാബു എടവണ്ണ, മീഡിയ കൺവീനർ നിസാം പൂളക്കൽ പറപ്പൂർ, അംഗങ്ങളായ അൻവർ സാദത് വെട്ടം, സകരിയ, ശിഹാബ് മാറാകാര, അബ്ദുറഹ്മാൻ കണ്ണിയൻ, നാസർ വലിയകത്, മുക്താർ പൊന്നാനി, ആഷിഫ് തങ്ങൾ, നാസർ വണ്ടൂർ, സാലിഹ് മഞ്ചേരി, സൈഫുള്ള വണ്ടൂർ, അലി അഹ്‌മദ്‌ ആസാദ്, പ്രഭാകരൻ ഓലവട്ടൂര്, റഫീഖ് ടിസി, ഉണ്ണി, റഫീഖ് പെരിന്തൽമണ്ണ, വീരാൻ കുട്ടി കൊണ്ടോട്ടി, മൻസൂർ, ഫൈസൽ ടി എം സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news