കണ്ണൂർ:- നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലയില്‍ ഫ്ലൈയിംഗ് സ്ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലയിലെ ഓരോ മണ്ഡലത്തിലും മൂന്ന് വീതം സ്ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലവനായ ടീമില്‍ മൂന്ന് സായുധ പോലീസ് ഓഫീസര്‍മാര്‍ ഒരു വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും.
അനധികൃത പണമിടപാട്, മദ്യവിതരണം, മറ്റേതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്കല് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഫ്ലൈയിംഗ് സ്ക്വാഡുകള്‍ നിരീക്ഷിക്കുന്നത്.
പിടിച്ചെടുക്കപ്പെടുന്ന തുക സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കും.
വരും ദിവസങ്ങളിലും സ്ക്വാഡിന്റെ നിരീക്ഷണം ഊര്‍ജിതമാക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
Mediawings :

