നിര്‍ണായക പ്രഖ്യാപനം; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍; സ്ഥിരീകരിച്ച്‌ ട്രംപും

ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.

10 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെ ഗതാഗതവും അനുവദിക്കുമെന്നാണ് അരഗ്ചി അറിയിച്ചത്.

ഇറാനിയന്‍ കടലിടുക്ക് പൂര്‍ണമായും തുറന്നിരിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപും അറിയിച്ചു. ഹോര്‍മുസ് പൂര്‍ണ്ണമായ ഗതാഗതത്തിന് തയാറാണെന്ന് ഇറാന്റെ പ്രഖ്യാപിച്ചതിന് നന്ദിയെന്നാണ് ട്രംപ് അറിയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

ഹോര്‍മുസ് കടലിടുക്ക് തുറന്നുവെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയാണ് 10% കുറഞ്ഞത്. എണ്ണവില കൂടുതല്‍ ഇടിഞ്ഞേക്കുമെന്നാണ് വിവരം. ഊര്‍ജ്ജ വിതരണം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകവിപണി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 90 ഡോളറില്‍ താഴെയായെന്നും റിപ്പോര്‍ട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്ക് തുറന്നാലും നാവിക ഉപരോധം തുടരുമെന്ന് ട്രംപ്. ഇറാനുമായി കരാറിലെത്തുന്നതുവരെ അമേരിക്കയുടെ നാവിക ഉപരോധം നിലനില്‍ക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. മിക്ക വിഷയങ്ങളിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സമാധാന ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ നടക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി.

spot_img

Related Articles

Latest news