മുക്കം : നൂറ് വർഷം പൂർത്തിയായ കുമാരനെല്ലൂർ ഗവ എൽ പി സ്കൂളിൻ്റെ ശതാബ്ദിയാഘോഷ പ്രഖ്യാപനം സി കെ കാസിം എം എൽ എ നിർവഹിച്ചു.സ്കൂൾ ഗ്രൗണ്ടിൽ നടന്ന നാട്ടുകാരുടെയും രക്ഷിതാക്കളുടെയും യോഗത്തിൽ ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘവും രൂപവത്കരിച്ചു.
ശതാബ്ദിയാഘോഷ സമ്മാനമായി മൂന്ന് കോടിയുടെ ആധുനിക കെട്ടിടം നിർമിക്കുമെന്ന് എം എൽ എ സി കെ കാസിം ഉറപ്പു നൽകി.പി.ടി.എ പ്രസിഡന്റ് റസാക്ക് പാലൂർ എംഎൽഎയെ പൊന്നാട അണിയിച്ച് ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ജി അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അബുൽ ഹാരിഫ് മുഖ്യ പ്രഭാഷണം നടത്തി.ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികളുടെ മാസ്റ്റർ പ്ലാൻ സീനിയർ അസിസ്റ്റൻ്റ് ജി ഫൗസിയ അവതരിപ്പിച്ചു
ജില്ല പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീർ ആലുങ്ങൽ, വാർഡ് മെമ്പർ മുഷീർ പട്ടാംകുന്നൻ, വാർഡ് മെമ്പർമാരായ ജംഷിദ് ഒളകര, സരിത, പി.ടി.എ വൈസ് പ്രസിഡന്റ് അജിത്ത് ഇ.പി, എസ് എം സി ചെയർമാൻ ശരത് ശിവൻ, എം പി ടി എ ചെയർപേഴ്സൺ മോബിക ടി.കെ, എസ് ആർ ജി കൺവീനർ റസ്ന കെ, സ്റ്റാഫ് സെക്രട്ടറി സുനിത കെ ,മുക്കം മുഹമ്മദ്, എ പി മുരളീധരൻ, ചെറുവാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷക്കീബ് കീലത്ത്, ജബ്ബാർ ടി.പി ശ്രീധരൻ പി ആശംസകൾ നേർന്നു.
പ്രധാനധ്യാപകൻ ടി കെ ജുമാൻ സ്വാഗതവും പിടിഎ പ്രസിഡന്റ് റസാക്ക് പാലൂർ നന്ദിയും പറഞ്ഞു . നൂറാം വാർഷികാഘോഷം വിജയിപ്പിക്കുന്നതിന് വാർഡ് മെമ്പർ മുഷീർ പട്ടാംകുന്നൻ ചെയർ പേഴ്സനായും ഹെഡ് മാസ്റ്റർ ടി കെ ജുമാൻ ജനറൽ കൺവീനറായും 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു.

