ആ​ര്‍​മി​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന​ ​വ്യാ​ജേ​ന​ ഓ​ണ്‍​ലൈ​ന്‍​ ​ഇ​ട​പാ​ട് ​വ​ഴി​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്തു

തൊ​ടു​പു​ഴ​:​ ​ആ​ര്‍​മി​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന​ ​വ്യാ​ജേ​ന​ ​ഓ​ണ്‍​ലൈ​ന്‍​ ​ഇ​ട​പാ​ട് ​വ​ഴി​ ​സ്വ​കാ​ര്യ​ ​ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​ഗ്രൂ​പ്പി​ന്റെ​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​താ​യി​ ​പ​രാ​തി.​ ​തൊ​ടു​പു​ഴ​യി​ലു​ള്ള​ ​ഓ​ള്‍​റൈ​റ്റ് ​ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​ഗ്രൂ​പ്പി​ന്റെ​ ​പ​തി​നാ​യി​രം​ ​രൂ​പ​യാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​ക​ഴി​ഞ്ഞ​ 25​ ​നാ​ണ് ​സം​ഭ​വം.​ ​

കാ​ശ്മീ​ര്‍​ ​അ​തി​ര്‍​ത്തി​യി​ല്‍​ ​ജോ​ലി​ ​നോ​ക്കു​ന്ന​ ​ആ​ര്‍​മി​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന​ ​പേ​രി​ലാ​ണ് ​ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​ഗ്രൂ​പ്പി​ന്റെ​ ​ഫോ​ണി​ലേ​യ്ക്ക് ​വി​ളി​ ​വ​ന്ന​ത്.​ ​ഓ​ണ്‍​ലൈ​ന്‍​ ​വ​ഴി​ ​പ​ര​സ്യം​ ​ക​ണ്ടി​ട്ടാ​ണ് ​വി​ളി​ക്കു​ന്ന​തെ​ന്നും​ ​മേ​യ് 10​ ​ന് ​തൊ​ടു​പു​ഴ​യ്ക്ക് ​സ​മീ​പം​ ​ഒ​ള​മ​റ്റ​ത്ത് ​ന​ട​ക്കു​ന്ന​ ​മ​ക​ളു​ടെ​ ​പി​റ​ന്നാ​ള്‍​ ​സ​ത്കാ​ര​ത്തി​ന് ​പാ​ര്‍​ട്ടി​ ​ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ​ത​ട്ടി​പ്പു​കാ​ര്‍​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​തു​ക​യും​ ​പ​റ​ഞ്ഞ് ​ഉ​റ​പ്പി​ച്ചു.​ ​അ​ഡ്വാ​ന്‍​സി​നാ​യി​ ​പ​ണം​ ​അ​ട​യ്ക്കാ​ന്‍​ ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​ഗ്രൂ​പ്പി​ന്റെ​ ​ഗൂ​ഗി​ള്‍​ ​പേ​ ​അ​ക്കൗ​ണ്ട് ​വി​വ​ര​വും​ ​വാ​ങ്ങി​യി​രു​ന്നു.​ ​

തു​ട​ര്‍​ന്ന് ​ക​ണ്‍​ഫ​ര്‍​മേ​ഷ​നാ​യി​ ​അ​ഞ്ചു​ ​രൂ​പ​ ​അ​യ​യ്ക്കാ​ന്‍​ ​ആ​ര്‍​മി​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​മാ​നേ​ജ​ര്‍​ ​എ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​വി​ളി​ച്ച​യാ​ള്‍​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ത് ​അ​നു​സ​രി​ച്ച്‌ ​അ​ഞ്ചു​ ​രൂ​പ​ ​അ​യ​യ്ക്കു​ക​യും​ ​തി​രി​കെ​ 10​ ​രൂ​പ​ ​ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​ഗ്രൂ​പ്പി​ന്റെ​ ​അ​ക്കൗ​ണ്ടി​ല്‍​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്തു.​ ​തു​ട​ര്‍​ന്ന് ​ത​ട്ടി​പ്പു​കാ​ര്‍​ ​ഒ​രു​ ​മെ​സേ​ജ് ​അ​യ​യ്ക്കു​ക​യും​ ​ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍​ ​കൊ​ടു​ക്കാ​ന്‍​ ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍​ ​കൊ​ടു​ത്ത​ ​ഉ​ട​ന്‍​ ​ത​ന്നെ​ ​ത​ങ്ങ​ളു​ടെ​ ​അ​ക്കൗ​ണ്ടി​ല്‍​ ​നി​ന്ന് ​പ​തി​നാ​യി​രം​ ​രൂ​പ​ ​പി​ന്‍​വ​ലി​ക്ക​പ്പെ​ട്ട​താ​യി​ ​ഇ​വ​ന്‍​മാ​നേ​ജ്‌​മെ​ന്റ് ​ഗ്രൂ​പ്പ് ​ഉ​ട​മ​ ​രാ​ഹു​ല്‍​ ​പ​റ​യു​ന്നു.​

​പി​ന്നീ​ട് ​ഇ​വ​രെ​ ​ഫോ​ണി​ല്‍​ ​ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും​ ​അ​വ്യ​ക്ത​മാ​യ​ ​രീ​തി​യി​ല്‍​ ​സം​സാ​രി​ച്ച്‌ ​ഫോ​ണ്‍​ ​ക​ട്ടാ​ക്കു​ക​യാ​ണെ​ന്ന് ​രാ​ഹു​ല്‍​ ​പ​റ​ഞ്ഞു.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച്‌ ​തൊ​ടു​പു​ഴ​ ​പൊ​ലീ​സി​ല്‍​ ​ഇ​വ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ് ​ഗ്രൂ​പ്പ് ​പ​രാ​തി​ ​ന​ല്‍​കി​യി​ട്ടു​ണ്ട്‌.

സമാനമായ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തും അരങ്ങേറിയിരുന്നു. പാങ്ങോട് മിലിറ്ററി ക്യാമ്പിലെ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. ബർത്ത് ഡേ ആഘോഷത്തിനായി കൂറ്റൻ കേക്ക് ഓർഡർ ചെയ്തായിരുന്നു തുടക്കം. കേക്ക് വില്പനക്കാരിക്ക് സംശയം തോന്നിയതിനാൽ തട്ടിപ്പ് നടന്നില്ല, പക്ഷെ വലിയ കേക്കിന്റെ നിർമ്മാണ ചെലവ് നഷ്ടമായെന്ന് മാത്രം.

 

spot_img

Related Articles

Latest news