ഉണ്ണികുളം: ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ കല്ലാരംകെട്ടിൽ താമസിക്കുന്ന ജംഷില (31) എന്ന യുവതിയെ കാണാതായതായി പരാതി. തസ്ലീമിന്റെ ഭാര്യയും താമരശ്ശേരി ചുങ്കം ഇരുമ്പിൻചീടൻകുന്ന് സ്വദേശിയായ പരേതനായ ജലീലിന്റെ മകളുമായ ജംഷിലയെ ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയാണ് കാണാതായത്.
ഈങ്ങാപ്പുഴയിൽ താമസിക്കുന്ന സഹോദരൻ ജൽഷാദിന്റെ വീട്ടിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ ജംഷില ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് തസ്ലീം ബാലുശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതാകുന്ന സമയത്ത് മെറൂൺ നിറത്തിലുള്ള ചുരിദാറാണ് ജംഷില ധരിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
ജംഷിലയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ 0496 264 2040 എന്ന നമ്പറിലോ 98473 22288, 70346 72942 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.

