വിദ്വേഷ പ്രചാരണം; ആരിഫ് ഹുസൈനെതിരെ കേസെടുക്കാൻ കോടതി നിർദേശം.

കോഴിക്കോട്: വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ എക്സ് മുസ്‌ലിം പ്രചാരകന്‍ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പന്തീരാങ്കാവ് പൊലീസിന് കോടതി നിർദേശം.

എക്‌സ് ആൻഡ് വൈ ലേണിംഗ് എന്ന സ്ഥാപനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സ്ഥാപനം നൽകിയ ഹരജിയിലാണ് കോടതി നടപടി.

കേരളത്തിലെ അൽ ഫലാഹ് സർവകലാശാലയാണ് എക്‌സ് ആൻഡ് വൈ ലേണിംഗ് എന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വ്യാജപ്രചാരണം നടത്തുകയും, തീവ്രവാദ പ്രവർത്തനങ്ങൾ വളർത്തുന്നു എന്ന രീതിയിൽ ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സ്ഥാപനം കോടതിയെ സമീപിച്ചത്.

നേരത്തെ സ്ഥാപന അധികൃതർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് സ്ഥാപനം നേരിട്ട് കോടതിയെ സമീപിച്ച് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി, ആരിഫ് ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.

spot_img

Related Articles

Latest news