നവോദയ കേന്ദ്രകമ്മിറ്റി അംഗവും റിയാദിലെ സാമൂഹ്യപ്രവർത്തകനുമായ റസ്സൽ മഠത്തിപ്പറമ്പിലിന് നവോദയ പ്രവർത്തകർ യാത്രയയപ്പ് നൽകി. കോട്ടയം കുമാരനല്ലൂർ സ്വദേശി റസ്സലിനായി നവോദയ ഒരുക്കിയ യാത്രയയപ്പ് യോഗം സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. കുമ്മിൾ സുധീർ, ബാബുജി, മനോഹരൻ, ജിതിൻ, ബിജു കൃഷ്ണൻ, അനിൽ പിരപ്പൻകോട്, അനിൽ മാട്ടൂൽ, അജിത് കടയ്ക്കൽ, ശ്രീരാജ്, അയ്യൂബ്, രതീഷ് എന്നിവർ സംസാരിച്ചു. പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഉപഹാരം രവീന്ദ്രനും വിക്രമലാലും ചേർന്ന് കൈമാറി. യാത്രയയപ്പ് യോഗത്തിന് റസ്സൽ നന്ദി പറഞ്ഞു.
നവോദയ ബത്ത യൂണിറ്റ് കമ്മിറ്റി അംഗമെന്ന നിലയിലും കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലും പ്രവർത്തിക്കുന്ന റസ്സൽ 20 വർഷമായി ഐ ടി മേഖലയിലാണ് ജോലി നോക്കുന്നത്. ഖത്തർ, അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ ജോലി ചെയ്തശേഷമാണ് റിയാദിലെത്തിയത്. വിവിധ കമ്പനികളിൽ ഐ ടി സംവിധാനങ്ങളുടെ നടത്തിപ്പ്, ബിസിനസ് സോഫ്ട്വെയറുകളുടെ വികസനം, ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങൾ എന്നിവയിൽ വിദഗ്ദ്ധനാണ്. അധ്യാപികയായ ഹസീദയാണ് ഭാര്യ. അൽമാസ് റസ്സൽ (എം ബി ബി എസ് വിദ്യാർത്ഥി), അജ്മൽ റസ്സൽ (ബി ടെക്ക് വിദ്യാർത്ഥി) എന്നിവർ മക്കളും കമറുദീൻ, ബീവി എന്നിവർ മാതാപിതാക്കളുമാണ്.

