‘പെണ്‍കുട്ടികള്‍ക്ക് ഒരു പവൻ സ്വര്‍ണവും പട്ടുസാരിയും, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്’; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്.

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ കന്നി ബജറ്റ്. തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.ഇതിനായി 812 കോടിരൂപ വകയിരുത്തി. സി ജോസഫ് വിജയ് സർക്കാറിന്റെ ആദ്യബജറ്റിലാണ് ഈ പ്രഖ്യാപനം. തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഇത്.

കോളജ് വിദ്യാർഥികള്‍ക്ക് ലാപ്ടോപും, പതിനൊന്നാം ക്ലാസ് വിദ്യാർഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടർബോട്ടിലും സർക്കാർ നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു. മത്സരപരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനം സർക്കാരിൻ്റെ കീഴില്‍ നടത്തും. 5 ലക്ഷം കോളജ് വിദ്യാർഥികള്‍ക്ക് എഐ പരിശീലനം നടത്തുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്.

സ്ത്രീകള്‍ക്കുള്ള പ്രതിമാസ ധനസഹായ തുക വർധിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ടിവികെ സർക്കാരിൻ്റെ കന്നിബജറ്റ് ധനമന്ത്രി എൻ.മേരി വില്‍സണാണ് അവതരിപ്പിച്ചത്. നാളെ കാർഷിക ബജറ്റ് അവതരിപ്പിക്കും.

spot_img

Related Articles

Latest news