നാളികേര വികസന ബോർഡ് തെങ്ങ് പുതുക്കൃഷി സഹായധനം വർധിപ്പിച്ചു.

നാളികേര വികസന ബോർഡ് നടപ്പാക്കുന്ന തെങ്ങ് പുതുക്കൃഷി പദ്ധതിയിൽ ഗുണഭോക്താക്കൾക്കുള്ള സഹായധനം വർധിപ്പിച്ചു. തെങ്ങിൻതൈ ഒന്നിന് ഇനിമുതൽ 350 രൂപവരെ ധനസഹായം ലഭിക്കും. പരമാവധി രണ്ടു ഹെക്ടറിനു കൃഷിയിടങ്ങളിൽ തുറസായ സ്ഥലത്ത് പുതിയ തെങ്ങിൻ തൈകൾ ശാസ്ത്രീയമായി നട്ട് കൃഷി വ്യാപിപ്പിക്കുന്നതാണ് പദ്ധതി. ഒരു ഹെക്ടറിൽ പുതുക്കൃഷിക്ക് 56,000 രൂപ വരെ സഹായധനം ലഭിക്കും. കുറഞ്ഞത് 20 സെന്റ് സ്ഥലത്ത് 10 തെങ്ങിൻതൈകളെങ്കിലും പുതുതായി നടുന്നവർക്കും സഹായധനത്തിന് അർഹതയുണ്ട്. തൈകൾ നട്ടതിനുശേഷം നിർദിഷ്ട ഫോമിൽ അതത് കൃഷിഭവൻ മുഖേന അപേക്ഷ സമർപ്പിക്കണം. പദ്ധതികളുടെ വിശദവിവരങ്ങളും അപേക്ഷാഫോമുകളും നാളികേര വികസന ബോർഡിന്റെ https://coconutboard.gov.in/ വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 23777266, 0484 23777267 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

spot_img

Related Articles

Latest news