സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പി എം എഫ് പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 80 മത് വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൌണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സൗദി തല പ്രബന്ധ രചന മത്സരം നടത്തുന്നു.
9 മുതൽ 12 ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് “ഭാവിയുടെ കരങ്ങൾ’-പുതിയ ലോകം പണിയാൻ, പുതിയ ചിന്തകൾ എന്ന വിഷയത്തിലും പ്രവാസികളായ മലയാളികൾക്ക് ‘അവകാശസമരം: ജനാധിപത്യത്തി​ൻറ ജീവവായു’ എന്ന വിഷയത്തിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.രചനകൾ മലയാളത്തിൽ തയ്യാറാക്കി ഓഗസ്റ്റ് 30 നു മുൻപായി venuprabhas@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 053 620 8509, 056 936 5780 എന്ന വാട്സാപ്പ് നമ്പറുകളിലേക്കോ അയക്കേണ്ടതാണ്.രചനകൾ മുൻപ് പ്രസിദ്ധീകരിച്ചത് ആവരുത്.1500 വാക്കുകളിൽ കവിയരുത്.
റിയാദിലെ സാമൂഹിക മാധ്യമ സാഹിത്യ രംഗത്തെ പ്രമുഖരടങ്ങുന്ന പാനൽ കണ്ടെത്തുന്ന വിജയികൾക്ക് പി എം എഫ് സംഘടിപ്പിക്കുന്ന സൗദി ദേശീയ ദിനാഘോഷ ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികളായ യാസിർ അലി കൊടുങ്ങല്ലൂർ,ബിനോയ് മത്തായി,വേണുഗോപാൽ,കെ ജെ അബ്ദുൽ റഷീദ് എന്നിവർ അറിയിച്ചു.

spot_img

Related Articles

Latest news