സോണി പറക്കലിന് ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി; വി.കെ. ശ്രീകണ്ഠൻ എം.പി ഉപഹാരം സമ്മാനിച്ചു

റിയാദ്: 17 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സോണി പറക്കലിന് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

ബത്ഹയിലെ സബർമതി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ചടങ്ങിൽ സന്നിഹിതനായിരുന്നു.

അൻസായി ഷൗക്കത്തിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാത്യൂ സിറിയാക്ക് സ്വാഗതം ആശംസിച്ചു.

സെൻട്രൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷംനാഥ് കരുനാഗപ്പള്ളി, ജില്ലാ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റി അംഗം യഹയാ കൊടുങ്ങല്ലൂർ, നാഷണൽ കമ്മിറ്റി സെക്രട്ടറി മാള മുഹ്‌യുദ്ദീൻ ഹാജി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷറഫ് കിഴുപ്പിള്ളിക്കര, സെൻട്രൽ കമ്മിറ്റി അംഗം ജയൻ കൊടുങ്ങല്ലൂർ എന്നിവരും ജില്ലാ ഭാരവാഹികളായ ബാബു കൊടുങ്ങല്ലൂർ, ജോയ് ഔസേപ്പ്, സെയ്ഫ് റഹ്മാൻ, ഇബ്രാഹിം ചേലക്കര, ഡേവിഡ് മാങ്ങൻ, മുസ്തഫ പുനലത്ത്, ജോണി മാഞ്ഞൂരാൻ, ഷാനവാസ് പുനലത്ത്, ഷാജി കൊടുങ്ങല്ലൂർ, ഡോ. സജിത്ത്, സഞ്ജു കരുവന്നൂർ, റസാക്ക് ചാവക്കാട് എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.കമ്മിറ്റി ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദി രേഖപ്പെടുത്തി.

spot_img

Related Articles

Latest news