റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം; നൗഫൽ പാലക്കാടൻ പ്രസിഡന്റ്, നാദിർഷ റഹ്മാൻ ജനറൽ സെക്രട്ടറി.

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഫൽ പാലക്കാടൻ പ്രസിഡന്റായും നാദിർഷ റഹ്മാൻ ജനറൽ സെക്രട്ടറിയായും സുലൈമാൻ ഊരകം ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ജലീൽ ആലപ്പുഴയാണ് കോഓർഡിനേറ്റർ. ഷംനാദ് കരുനാഗപ്പള്ളിയെ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.

ജയൻ കൊടുങ്ങല്ലൂർ വൈസ് പ്രസിഡന്റായും ഷമീർ കുന്നുമ്മൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വകുപ്പ് കൺവീനർമാരായി നസ്‌റുദ്ദീൻ വിജെ (പബ്ലിക് റിലേഷൻസ്), ഷിബു ഉസ്മാൻ (വെൽഫെയർ), മുജീബ് ചങ്ങരംകുളം (കൾച്ചറൽ), മിഷാൽ ചെറുപ്പുളശ്ശേരി (അക്കാദമിക്), കെ. എം. കനകലാൽ (ഇവന്റ്) എന്നിവരെയും തെരഞ്ഞെടുത്തു.

അഫ്താബ് റഹ്മാൻ, അഷ്‌റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ശഫീഖ് കിനാലൂർ, ഷമീർ ബാബു, അക്ബർ വേങ്ങാട്ട് എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.

വാർഷിക പൊതുയോഗത്തിൽ ആക്ടിങ് പ്രസിഡന്റ് ജലീൽ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ പ്രവർത്തന റിപ്പോർട്ടും മുജീബ് ചങ്ങരംകുളം വരവുചെലവ് കണക്കും അവതരിപ്പിച്ചു.

ജേണലിസം ട്രെയ്‌നിങ് പ്രോഗ്രാമിന്റെ അവലോകനം നാദിർഷ റഹ്മാൻ നിർവഹിച്ചു. ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news