പന്തീരാങ്കാവിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അപകടം; കൊടുവള്ളി സ്വദേശിയായ ഫാറൂഖ് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം.

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ കൊടുവള്ളി സ്വദേശി മരണപ്പെട്ടു. കൊടുവള്ളി പ്രാവിൽ സി.പി. ഫൈസലിന്റെ മകൻ അബ്ദുറഹ്മാൻ (മജു-20) ആണ് മരിച്ചത്.

ഫാറൂഖ് കോളേജിൽ ബി.കോം അവസാന വർഷ വിദ്യാർഥിയായിരുന്നു അബ്ദുറഹ്മാൻ.

അപകടത്തിൽ പരിക്കേറ്റ അബ്ദുറഹ്മാനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: ജസീല അണ്ടി കുണ്ട്ൽ (എളേറ്റിൽ). സഹോദരങ്ങൾ: അബ്‌ദുള്ള ഫൈസൽ,
മുഹമ്മദ് ഫൈസൽ, ആയിശ ഫാത്തിമ.

മയ്യിത്ത് പൊതുദർശനം ഇന്ന് ഉച്ചക്ക് ശേഷം 3 മണി മുതൽ 4 മണി വരെ പ്രാവിൽ മദ്രസാ അങ്കണത്തിൽ. തുടർന്ന് മയ്യിത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് പ്രാവിൽ ജുമാ മസ്ജിദിലും, 4:30 ന് തലപ്പെരുമണ്ണ ജുമാ മസ്ജിദിലും.

spot_img

Related Articles

Latest news