വഖഫ് ബോര്‍ഡിന് പുതിയ നേതൃത്വം; എം.സി.മായിൻ ഹാജി പുതിയ ചെയര്‍മാൻ, അമുസ്ലീം അംഗങ്ങളെ നാമനിർദേശം ചെയ്തില്ല.

വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചു. എം.സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. കുറുക്കോളി മൊയ്തീൻ, മുസ്‌തഫല്‍ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി, സിറാജ്.ഡി. കാപസി, സജിന ഫിറോസ്. ജസീം സബാഹ്, എംപി മുസ്തഫല്‍ ഫൈസി , ഡോ.അബ്ദുല്‍ മജീദ് സ്വലാഹി, മദീന ബീഗം തുടങ്ങിയവർ വഖഫ് ബോർഡിലുണ്ട്. സർക്കാർ അമുസ്ലീം അംഗങ്ങളെ നാമനിർദേശം ചെയ്തില്ല. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസ് നിലനില്‍ക്കുന്നത് ഉത്തരവില്‍ ചുണ്ടിക്കാട്ടിയുണ്ട്.

വഖഫ് ബോർഡ് പുനഃസംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. പുനഃസംഘടിപ്പിച്ചുകൊണ്ട് ഇപ്പോള്‍ സർക്കാർ പുതിയ വഖഫ് ബോർഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ നിയമപോരാട്ടങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ഏറെക്കാലം വിവാദമായിരുന്ന ഈ വിഷയത്തില്‍ സർക്കാർ ഒടുവില്‍ തീരുമാനം എടുത്തിരിക്കുകയാണ്.

spot_img

Related Articles

Latest news