“പുസ്തക പ്രകാശനവും, പുസ്തക ചർച്ചയും ”

ചങ്ങരംകുളം :-അലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയും, ചങ്ങരംകുളം സാംസ്‌കാരിക സമിതി ഗ്രന്ഥ ശാലയുടെയും സംയുക്താ ഭിമുഖ്യത്തിൽ. ചങ്ങരംകുളം സാംസ്‌കാരിക സമിതി ഗ്രന്ഥ ശാലയിൽ വെച്ച് അബ്ദുൾകലാം അലങ്കോട് രചിച്ച “ഒരുമയുടെ പെരുമ ”എന്ന പുസ്തകം അധ്യാപികയും എഴുത്തുകാരിയുമായ Dr സൂരജ എഴുത്തുകാരനായ കെ വി ശശീന്ദ്രന് നൽകി പ്രകാശനം ചെയ്തു. അധ്യാപകനും എഴുത്തുകാരനുമായ സോമൻ ചേമ്പ്രേത്ത് പുസ്തക ചർച്ചയുടെ ആമുഖ പ്രഭാഷണം നടത്തി. ഗ്രന്ഥ ശാല പ്രസിഡന്റ് പികെ രാജൻ അധ്യക്ഷത വഹിച്ചു. എം വി രവീന്ദ്രൻ, നൂർജഹാൻ ടീച്ചർ, മോഹൻ ചേലാക്കാൽ,ടിപി സുന്ദരൻ എന്നിവർ ആശംസ പ്രസംഗം നടത്തി എ എം. ഫാറൂഖ് സ്വാഗതവും. രതീഷ് ആലങ്കോട് നന്ദിയും പറഞ്ഞു.
പ്രകാശന ചടങ്ങിന് ശേഷം ചങ്ങരംകുളം സാംസ്‌കാരിക സമിതിയുടെ 180-മത്തെ പുസ്തക ചർച്ചക്ക്‌ അബ്ദുൾകലാം അലങ്കോടിന്റെ “ഒരുമയുടെ പെരുമ ”എന്ന പുസ്തകം ചർച്ച ചെയ്തു.

spot_img

Related Articles

Latest news