റിയാദ് : റിയാദിലെ സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധ മത്സര വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.
അൽ മദീന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് നൗഷാദ് യാക്കൂബ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് യോഗം ഉത്ഘാടനം ചെയ്തു.
“അവകാശ സമരം : ജനാധിപത്യത്തിന്റെ ജീവ വായു ” എന്ന വിഷയത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ എ.യു സിദ്ദിഖ് കരിമ്പ,ബെൻസി മോഹൻ ജി,ബഷീർ ഫത്തഹുദ്ധീൻ എന്നിവർക്കുള്ള പുരസ്ക്കാരങ്ങൾ യഥാക്രമം സുധീർ കുമ്മിൾ.വി ജെ നസ്രുദീൻ,മിഷാൽ ചെർപ്പളശ്ശേരി എന്നിവർ കൈമാറി.
” ഭാവിയുടെ കരങ്ങൾ – പുതിയ ലോകം പണിയാൻ പുതിയ ചിന്തകൾ ” എന്ന വിഷയത്തിൽ വിദ്യാര്ഥികളുടെ മത്സരത്തിൽ വിജയിച്ച സൈറ സജീർ(ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ),ബെനിറ്റ ബെന്നി(ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ),കൃപ മറിയം ബിജു (യാര ഇന്റർനാഷണൽ സ്കൂൾ)എന്നിവർക്കുള്ള പുരസ്കാരങ്ങൾ യഥാക്രമം നജീം കൊച്ചുകലുങ്ക്,ഡോ.അദ്ബുൽ നാസർ,ശിഹാബ് കൊട്ടുകാട് എന്നിവർ സമ്മാനിച്ചു.
മത്സരത്തിൽ പങ്കെടുത്ത സുബൈദ കോമ്പിൽ,ബബിത ഷെറിൻ ഡിസൂസ,ഷിഹാബ് കായംകുളം,രാജീവ് സാഹിബ്,അനിത്ര ജോമി എ വി,സലിം പള്ളിയിൽ,മുഹമ്മദ് ഫൈസൽ വടകര,പീറ്റർ വർഗീസ്,സഹീദ് പുത്തൻപീടികയിൽ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ
,ശരീഖ് തൈക്കണ്ടി,സവാദ് അയത്തിൽ ,തൊമ്മിക്കുഞ്ഞു ശ്രാമ്പിക്കൽ,സിയാദ് വർക്കല,ഷാജി പി കെ,നാസർ പൂവ്വാർ,സലിം വാലില്ലാപ്പുഴ,നിസ്സാം കായംകുളം,അബ്ദുൽ റഷീദ് ചേരാവള്ളി എന്നിവർ കൈമാറി.
പ്രബന്ധ മത്സര വിധികർത്താക്കളായ നജീം കൊച്ചുകലുങ്ക്,സുധീർ കുമ്മിൾ,വി ജെ നസ്രുദീൻ,അഡ്വ എൽ കെ അജിത് എന്നിവർക്കുള്ള പി എം ഉപഹാരങ്ങൾ യഥാക്രമം വേണു ഗോപാൽ,ഷിബു ഉസ്മാൻ ,ബിനു ഫൈസലിയ,സുഷമ ഷാൻ എന്നിവർ വേദിയിൽ കൈമാറി.
ജയൻ കൊടുങ്ങല്ലൂർ,റഹ്മാൻ മുനമ്പത്ത് എന്നിവർ ആശംസകൾ നേർന്നു.
മീഡിയ കൺവീനർ സഫീർ അലി ആമുഖം പറഞ്ഞ ചടങ്ങിന് ജനറൽ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും പ്രോഗ്രാം കൺവീനർ തൊമ്മിക്കുഞ് ശ്രാമ്പിക്കൽ നന്ദിയും പറഞ്ഞു.
സുരേഷ് ശങ്കർ,ബിനു കെ തോമസ്, ജിബിൻ സമദ് കൊച്ചി,ശ്യാം വിളക്കുപാറ,മുഹമ്മദ് ഖാൻ,നാസർ മുക്കം,രാജീവ് സാഹിബ്,മുത്തലിബ് ,അൽത്താഫ് ,അലി എ കെ ടി എന്നിവർ നേതൃത്വം കൊടുത്തു.

