തിരുവനന്തപുരം: ആഗോള വിപണിയിലുണ്ടായ വിലയിടിവിനെത്തുടർന്ന് സംസ്ഥാനത്തെ ആഭ്യന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നലെ 13,570 രൂപയായിരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില 13,490 രൂപയായി താഴ്ന്നു. പവൻ വിലയിലും വലിയ ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞ് വില 1,07,920 രൂപയിലെത്തി.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

