റിയാദ് : റിയാദിലെ സാമൂഹിക പ്രവർത്തകനും ഓ ഐ സി സി പ്രവർത്തകനുമായ അഷറഫ് ഓച്ചിറ (48) നിര്യാതനായി.
ഇന്ന് രാവിലെ റൂമിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്തരിച്ച കൊണ്ഗ്രെസ്സ് നേതാവ് എം ഐ ഷാനവാസ് സഹോദരി ഭർത്താവാണ്.
ഓച്ചിറ നെടുത്തറയിൽ പരേതനായ ഷുഹൈബ് കുഞ്ഞിന്റെ മകനാണ്
മാതാവ് : നബീസ
ഭാര്യ : ഹസീദ
മക്കൾ : ഇഷാൻ ,അഫ്ഷീൻ

