സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ ‘റിസ’ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തക പരിശീലന പരിപാടിയുടെ (റിസാ – ടോട്ട്) മൂല്യനിർണയ പരീക്ഷാഫലം ഒക്ടോബർ 21- നു പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിലെ 20 വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നുമായി 526 പേരാണ് വിജയികളായത്. 193 പേര് വിജയിച്ച റിയാദിലെ യാര ഇന്റർനാഷണൽ സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 93 പേർ വീതം വിജയിച്ച അജ്മാനിലെ പേസ് ഇന്റർനാഷണൽ സ്കൂളും ഷാർജയിലെ ഡൽഹി പ്രൈവറ്റ് സ്കൂളും രണ്ടാം സ്ഥാനത്തും, 67 വിജയികളുമായി റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി.
വിജയിച്ച എല്ലാപേർക്കും ഈ-മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഒക്ടോബർ 24ന് സൗദി സമയം വൈകുന്നേരം 3:30 ന് നടക്കുന്ന ഓൺലൈൻ ചടങ്ങിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ റിലീസ് ചെയ്യും.
തുടർന്ന് www.risatots.online എന്ന വെബ്സൈറ്റിൽ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ 2015 മുതൽ റിസ നടത്തിവരുന്ന സൗജന്യ പരിശീലക പരിശീലന പരിപാടിയാണ് റിസാ – ടോട്ട്.

