വലപ്പാട് :വിദ്യാഭ്യാസം മനുഷ്യനെ നേരിന്റെ പക്ഷത്ത് ഉറപ്പിച്ചുനിർത്താൻ ശേഷിപകരുന്നതാകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അഭിപ്രായപ്പെട്ടു.
തൃശ്ശൂർ കരയാമുട്ടം സി.എച്ച് പള്ളിപ്രം മഹല്ലിലെ നൂറുൽ ഹിദായ അസ്മി സ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും ഹൈദ്രുമാൻ കുട്ടി ട്രസ്റ്റ് നിർമ്മിച്ചു നൽകിയ പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ ഹസ്സൻ ഹാജി അധ്യക്ഷത വഹിച്ചു.
മഹല്ല് ഖത്വീബ് മുഹമ്മദ് റാഫി ഫൈസി പ്രാർത്ഥന നിർവഹിച്ചു. മുൻ എം.പി. സി.എൻ ജയദേവൻ മുഖ്യാതിഥിയായിരുന്നു.അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും ട്രസ്റ്റ് കൺവീനർ പി.എം. അബ്ദുൽ ഗഫൂർ ആമുഖ പ്രഭാഷണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ സയ്യിദ് തഖിയുദ്ദീൻ യമാനി തങ്ങൾ സ്കൂൾ പ്രൊഫൈൽ അവതരണം നടത്തി.
മഹല്ല് പ്രസിഡണ്ട് പി.എം. കുഞ്ഞിമൊയ്തീൻ, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. മോഹനൻ മാസ്റ്റർ, മഹല്ല് വൈസ് പ്രസിഡണ്ടും ട്രസ്റ്റ് ജോ. കൺവീനറുമായ പി.യു. റഹീം, ഉമർ ബാഖവി പഴയന്നൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജ്മൽ ഷെരീഫ്, ഗ്രാമപഞ്ചായത്ത് അംഗം പി.ബി. കണ്ണൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ് , സി.പി.എം ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, റെയ്ഞ്ച് സെക്രട്ടറി പി.പി. മുസ്തഫ മൗലവി, ഡി.സി.സി. ജന. സെക്രട്ടറിമാരായ നൗഷാദ് ആറ്റു പറമ്പത്ത് , കെ. ദിലീപ് കുമാർ , അബ്ദുൽ സമദ് ആലുവ, ഫൈസൽ ഹസ്സൻ , വിവിധ രാഷ്ട്രീയ പാർട്ടി ഭാരവാഹികളായ കെ.എ. ഹാറൂൺ റഷീദ്, സന്തോഷ് മാസ്റ്റർ, വി.സി. കിഷോർ, മുഹമ്മദ് അലി , മഹല്ല് ഭാരവാഹികളായ പി.എം. മുഹമ്മദ്, വി.എ. നവാസ്, കെ. എ. ഷെഫീൽ, ഇബ്രാഹിം തൈവേലി എന്നിവർ സംസാരിച്ചു.മഹല്ല് ജന. സെക്രട്ടറി ഷംനാസ് ഷെരീഫ് സ്വാഗതവും അസ്മി കോഡിനേറ്ററും മഹല്ല് ട്രഷററുമായ എം.എം. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

